തിരുവനന്തപുരം|
Last Modified ശനി, 2 ഫെബ്രുവരി 2019 (15:16 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കാൻ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് ബിജെപി നേതാവ് എംടി രമേശ്.
മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. അദ്ദേഹം മത്സര രംഗത്ത് എത്താന്‍ തയ്യാറാകുന്ന പക്ഷം ആദ്യം സ്വാഗതം ചെയ്യുന്ന പാർട്ടി ബിജെപി ആയിരിക്കുമെന്നും എംടി രമേശ് പറഞ്ഞു.
കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹൻലാൽ പ്രശംസിച്ചിട്ടുണ്ട്. ബിജെപിക്ക് കേരളത്തിൽ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എംടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
സ്ഥാനാര്‍ഥിയാകാനായി പാര്‍ട്ടി മോഹന്‍ലാലില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കി ഒ രാജഗോപല്‍ എംഎല്‍എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
“പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാൽ. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്”- എന്നാണ് അദ്ദേഹം പറഞ്ഞത്.