സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (19:39 IST)
സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങിമരിച്ച നിലയില്‍. പുല്‍പ്പള്ളി അമരക്കുനി സ്വദേശി നിഖില്‍(26), മാടപ്പള്ളിക്കുന്ന് സ്വദേശിനി ബബിത(22) എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ഹോസ്‌റ്റേയിലാണ് രണ്ടുപേരും മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മുറി തുറന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :