സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 21 മാര്‍ച്ച് 2025 (20:16 IST)
താമരശ്ശേരിയില്‍ പിടിയിലായ യുവാവ്
എംഡിഎംഎ വിഴുങ്ങിയതായി സംശയം. പിന്നാലെ യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. താമരശേരി സ്വദേശി ഫായിസിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി ഇയാള്‍ കൈയില്‍ കരുതിയിരുന്ന എംഡി എം എ വിഴുങ്ങിയതായാണ് സംശയിക്കുന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ എംഡിഎം വിഴുങ്ങി ഒരു യുവാവ് മരണപ്പെട്ടിരുന്നു.