സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 16 ഫെബ്രുവരി 2024 (20:04 IST)
നാളെ വയനാട്ടില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടില്‍ വന്യമൃഗ ആക്രമണം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വെളളിയാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജംഗ്ഷനില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.