ഒന്‍പതു സ്ത്രീകളുടെ ജീവനെടുത്ത മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ സഹായം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (15:50 IST)
ഒന്‍പതു സ്ത്രീകളുടെ ജീവനെടുത്ത മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ സഹായം നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ മരിച്ച സ്ത്രീകളെല്ലാവരും തോട്ടം തൊഴിലാളികള്‍ ആയിരുന്നു. ആഗസ്റ്റ് 25ന് വൈകുന്നേരം 3 മണിയോടെയാണ് ദുരന്തം ഉണ്ടായത്. നിയന്ത്രണവിട്ട ജീപ്പ് കൊക്കയിലേക്ക് വീഴുകയായിരുന്നു.

ആശുപത്രിയില്‍ എത്തിക്കു മുമ്പ് തന്നെ 9 പേരും മരണപ്പെട്ടിരുന്നു. ജീപ്പില്‍ 12 പേരായിരുന്നു ഉണ്ടായിരുന്നത്. തലയ്ക്ക് പരിക്കേറ്റതാണ് പലരുടെയും മരണകാരണം. പാറയും വെള്ളവും നിറഞ്ഞ സ്ഥലത്തായിരുന്നു അപകടം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :