കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: വയനാട് മാനന്തവാടിയില്‍ വിനോദ സഞ്ചാരികളായ രണ്ടുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 മെയ് 2023 (15:12 IST)
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് മാനന്തവാടിയില്‍ വിനോദ സഞ്ചാരികളായ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്. യുവാക്കള്‍ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു. മാനന്തവാടി കല്‍പ്പറ്റ സംസ്ഥാന പാതയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.

മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാനന്തവാടി പച്ചിലക്കാട് ടൗണിലാണ് അപകടമുണ്ടായത്. വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ മൂന്നാമന്‍ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :