വയനാട് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ണൂരിലെ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (08:36 IST)
വയനാട് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ണൂരിലെ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മയാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 65 വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജീവനക്കാരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം നാലാം തിയതിയാണ് ഇവരെ കാണാതായത്.

മരുന്നു വാങ്ങണമെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ പതിവുപോലെ എത്തേണ്ട സമയത്ത് ഇവര്‍ എത്തിച്ചേര്‍ന്നില്ല. പിന്നാലെ ബന്ധുക്കളും മകനുംചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :