വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലുകോടി രൂപ നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ്

manappuram
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 ഓഗസ്റ്റ് 2024 (21:16 IST)
manappuram
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലുകോടി രൂപ നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ്. 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കൂടാതെ, മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 3 കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും.

ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ നാശം വിതച്ച പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ വീണ്ടെടുപ്പ് സമൂഹത്തിന്റെ കടമയാണ്. ദുരന്തത്തില്‍ ഇരകളായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ദുരിതബാധിതരെ ചേര്‍ത്തുപിടിക്കുന്ന നടപടികള്‍ക്കും മണപ്പുറം ഫിനാന്‍സ് തുടക്കമിടുകയാണ്. - മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :