വനനശീകരണം; വയനാട്ടിൽ പരിസ്ഥിതി സംഘടനകൾ സമരരംഗത്തേക്ക്

വനനശീകരണത്തിനെതിരെ പ്രതിഷേധകണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും -പരിസ്ഥിതി സംഘടനകള്‍

കൽപ്പറ്റ| aparna shaji| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (11:28 IST)
വയനാട് ജില്ലയിൽ വനംവകുപ്പ് നടത്തുന്ന വനനശീകരണത്തിനെതിരെ പ്രതിഷേധ കണവെൻഷൻ നടത്താൻ പരിസ്ഥിതി സംഘടനാ ഭാരവാഹികൾ തീരുമാനിച്ചു. ജൂലായ് 19നു രണ്ടുമണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ പ്രതിഷേധ കണവെൻഷൻ നടത്താൻ തീരുമാനിച്ചതായി പരിസ്ഥിതി സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

വയനാട് പ്രകൃതിസംരക്ഷണ സമിതി, ഗ്രീന്‍ക്രോസ്, ബാണാസുര സംരക്ഷണസമിതി, ഔര്‍ ഓണ്‍ നേച്ചര്‍ എന്നിവയുടെ നേതൃത്വത്തില്‍ മറ്റു പരിസ്ഥിതി സംഘടനകളുടെ സഹകരണത്തോടെയാണ് രിസ്ഥിതി സംഘടനാ ഭാരവാഹികൾ വനംവകുപ്പിന്റെ വനനശീകരണത്തിനെതിരെ സമരരംഗത്തിറങ്ങുന്നത്.

വടക്കെ വയനാട്ടിലെ പേര്യ 34, 37, 39 ഡിവിഷനുകളില്‍ 200 ഏക്കര്‍ സ്വാഭാവികവനങ്ങള്‍ വെട്ടിവെളുപ്പിച്ചു വനംവകുപ്പിന്റെ നേതൃത്വത്തില്‍ മഹാഗണിയുടെ ഏക വിളത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ്. ഏകവിള തോട്ടനിര്‍മാണം വനംവകുപ്പ് ഉടന്‍ നിര്‍ത്തിവെക്കണമെന്നാണ് സംഘടനയുടെ മുഖ്യ ആവശ്യം.

(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :