വയനാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (09:11 IST)
വയനാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു. വയനാട് കാക്ക വയലിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികളാണ് മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നീലഗിരി സ്വദേശികളായ ദമ്പതികള്‍ പ്രവീഷ്, ശ്രീജിഷ, മുത്തശ്ശി പ്രേമലത എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നാലുവയസുള്ള കുഞ്ഞ് മാത്രമാണ് രക്ഷപ്പെട്ടത്. കല്‍പ്പറ്റയിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി വരുകയായിരുന്നു കുടുംബം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :