അഭിറാം മനോഹർ|
Last Modified വെള്ളി, 3 ജൂണ്‍ 2022 (09:04 IST)
മലപ്പുറം: ഡീസലിൽ വെള്ളം കലർന്നെന്ന പരാതിയിൽ പമ്പുടമയോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്‌തൃ കമ്മീഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂർ സ്വദേശി വിജേഷ് കൊളത്തായി നൽകിയ പരാതിയിലാണ് കേസ്.
കുമരകത്തെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഇയാൾ 4500 രൂപയുടെ
ഡീസൽ കാറിൽ നിറച്ചത്. കുറച്ചുദൂരം സഞ്ചരിച്ചതും കാർ പ്രവർത്തനരഹിതമായെന്നും ഡീസലിൽ വെള്ളം കലർന്നതാണ് കാരണമെന്നും പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. ഡീസലില്‍ മാലിന്യവും ജലാംശവും കലര്‍ന്നിരുന്നതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് കമ്മീഷന്റെ അനുകൂലവിധി.
വാഹനം നന്നാക്കുന്നതിനായി ചിലവായ 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതിച്ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ 4500 രൂപായും
പമ്പുടമ പരാതിക്കാരന് നൽകണം. ഒരു മാസത്തിനകം തുക നൽകിയെല്ലെങ്കിൽ 12 ശതമാനം
ഈടാക്കും.