അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജൂലൈ 2021 (15:56 IST)
കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള വാട്ടർ മെട്രോ പദ്ധതിയുടെ യാത്രാനിരക്ക് നിശ്ചയിച്ചു. ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാനിരക്കാണ് നിശ്ചയിച്ചത്. 20 രൂപയാണ് കുറഞ്ഞ യാത്ര നിരക്ക്. മൂന്ന് കിലോമീറ്റർ വരെയാണ് ഈ നിരക്ക്.
ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വർധനവ് ഉണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളിൽ നിരക്ക് നിശ്ചയിക്കാൻ ഫെയർ ഫിക്സേഷൻ കമ്മിറ്റി രൂപീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് മന്ത്രിസഭായോഗം അധികാരം നൽകി.മാർക്കറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് യാത്രാക്കൂലി പുതുക്കാൻ ഇവർക്ക് അധികാരമുണ്ടാകും.