തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (20:35 IST)
കേരള വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എല്‍ ഡി ജലശുദ്ധീകരണശാലയില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 29.09.24 ഞായറാഴ്ച
രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ വഴയില, ഇന്ദിര നഗര്‍, പേരൂര്‍ക്കട, ഊളമ്പാറ, ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്റല്‍ ഹോസ്പിറ്റല്‍, സ്വാതി നഗര്‍, സൂര്യനഗര്‍, പൈപ്പിന്‍ മൂട്, ജവഹര്‍ നഗര്‍, ഗോള്‍ഫ് ലിംഗ്‌സ്, കവടിയാര്‍, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, ക്ലിഫ്‌ഹൌസ് നന്ദന്‍കോട്, കുറവന്‍കോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എന്‍ജിനീയറിങ് കോളേജ്, ഗാന്ധിപുരം ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മണ്‍വിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം

ടെക്‌നോപാര്‍ക്ക്, സിആര്‍പിഎഫ് ക്യാംപ്,
പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആര്‍സിസി, ശ്രീചിത്ര, പുലയനാര്‍കോട്ട, കണ്ണമ്മൂല, കരിക്കകം,
ഉള്ളൂര്‍, പ്രശാന്ത് നഗര്‍, പോങ്ങുമ്മൂട്, ആറ്റിപ്ര, കുളത്തൂര്‍, പൗണ്ട് കടവ്, കരിമണല്‍, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം, പുത്തന്‍പള്ളി, ആറ്റുകാല്‍, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ,പുഞ്ചക്കരി, കരമന,ആറന്നൂര്‍, മുടവന്‍മുകള്‍, നെടുംകാട്,കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി,എസ്റ്റേറ്റ്, നേമം,പ്രസാദ് നഗര്‍, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകള്‍, തിരുമല,വലിയവിള,പി റ്റി പി, കൊടുങ്ങാനൂര്‍, കാച്ചാണി, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല എന്നീ പ്രദേശങ്ങളില്‍
ജലവിതരണം
ഭാഗികമായി
തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :