മാലിന്യം വലിച്ചെറിയല്‍ : 16 പേര്‍ക്ക് പിഴ

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (16:42 IST)
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് 16 പേരെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങി. ഇതിനൊപ്പം ഇവരില്‍ നിന്ന് ആകെ 59000 രൂപ ഈടാക്കുകയും ചെയ്തു.

നിരോധിത പ്ലാസ്റ്റിക് കണ്ടെത്തുന്നതിനായി ആകെ 77 സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. ഒരാള്‍ക്ക് പിഴ വിധിക്കുകയും ചെയ്തു. ഇതിനൊപ്പം നഗരത്തിലെ 40 ഹോട്ടലുകളില്‍ പരിശോധന നടത്തി 12 ഹോട്ടലുകള്‍ക്ക് ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിനായി നോട്ടീസ് നല്‍കുകയും ചെയ്തു.

പകര്‍ച്ച വ്യാധികള്‍ തടയുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും പരിശോധനകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :