എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 13 ജൂലൈ 2023 (16:02 IST)
തിരുവനന്തപുരം: കടന്നൽ കുത്തേറ്റ് ഗുരുതരമായി ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പാറശാല ചെങ്കൽ ആറയൂർ ആലത്തറ വിളാകത്ത് വീട്ടിൽ ദാസൻ (75) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വീടിനടുത്തുള്ള കരിക്കിൻ തൊട്ടടുത്തു വിറക് ശേഖരിക്കവേ കടന്നൽകൂട്ടം ആക്രമിച്ചു ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ : സരോജിനി, മക്കൾ : ജിജി, സജി ഷീബ