അർധരാത്രി വാട്‌സ്ആപ്പ് സന്ദേശം, കാറിൽ കറുത്ത കൂളിങ് സ്റ്റിക്കർ; വഫയ്ക്ക് നിരവധി ഉന്നതരുമായി ബന്ധങ്ങൾ

കാറിൽ പട്ടം മരപ്പാലത്തെ തന്റെ ഫ്ലാറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് വഫ പൊലീസിനോട് പറഞ്ഞത്.

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (08:51 IST)
മാധ്യമപ്രവർത്തകൻ മരിച്ച വാഹനാപകടത്തിൽ പ്രതി ചേർക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്റെ വനിതാ സുഹൃത്ത് വഫ ഫിറോസിന് ഉന്നത ബന്ധങ്ങളാണെന്ന് പൊലീസ്. നിരവധി ഐഎഎസ്, ഐ‌പിഎസ് ഉദ്യോഗസ്ഥരുമായി വഫയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കാറിൽ പട്ടം മരപ്പാലത്തെ തന്റെ ഫ്ലാറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് വഫ പൊലീസിനോട് പറഞ്ഞത്.

വെള്ളിയാഴ്ച അർധരാത്രി വാട്സ്ആപ്പ് സന്ദേശം അയച്ചാണ് തന്നെ വിളിച്ചുവരുത്തിയത്. കവടിയാറിൽ കാറുമായി വരാൻ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മദ്യലഹരിയിൽ ശ്രീറാം നിർബന്ധപൂർവ്വം വാഹനം ഓടികുകയായിരുന്നു. താൻ ഓടിക്കാമെന്ന് പറഞ്ഞിട്ടും വകവെച്ചില്ലെന്നും വഫ പൊലീസിനോട് പറഞ്ഞു.

അതേസമയം വഫയുമായി ക്ലബ്ബിൽ ഉല്ലസിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസിന് വിവരം ലഭിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. രാത്രി എട്ടരയോടെ ക്ലബ്ബിലെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ലബ്ബിലും പരിസരത്തും ചുറ്റിക്കറങ്ങുകയും ചെയ്തശേഷമാണ് രാത്രി വൈകി കാറിൽ മടങ്ങിയത്. കാറിൽ നിയമവിരുദ്ധമായി കറുത്ത കൂളിങ് സ്റ്റിക്കർ ഒട്ടിച്ചിട്ടുള്ളതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :