പാലത്തായി കേസില്‍ കുറ്റപത്രം തട്ടിക്കൂട്ടാണെന്നും കുട്ടിക്ക് നീതി നല്‍കാനുള്ള ഉത്തരവാദിത്തം മന്ത്രി കെകെ ശൈലജ ഏറ്റെടുക്കണമെന്നും വിടി ബല്‍റാം

ശ്രീനു എസ്| Last Updated: ബുധന്‍, 15 ജൂലൈ 2020 (12:19 IST)
കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. വാളയാറിന്റെ വഴിയേത്തന്നെയാണ് പാലത്തായിയിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ കേസും പോയിക്കൊണ്ടിരിക്കുന്നതെന്നും അധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജനെതിരെ നിസ്സാര വകുപ്പുകള്‍ മാത്രം ചേര്‍ത്തുകൊണ്ടുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പോലീസ് തയ്യാറാക്കി കോടതിക്ക് മുമ്പാകെ ഇന്ന് സമര്‍പ്പിച്ചിട്ടുള്ളതെന്നും വിടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം ഇക്കാര്യം പറഞ്ഞത്.

ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെകെ ശൈലജക്കെതിരെയും വിടി ബല്‍റാം വിമര്‍ശനം ഉന്നയിച്ചു. പീഡനത്തിനിരയായ കുട്ടിക്ക് നീതി നല്‍കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും കെകെ ശൈലജ ഏറ്റെടുക്കണമെന്ന് വിടി ബല്‍റാം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :