തിരുവനന്തപുരം|
സജിത്ത്|
Last Modified വെള്ളി, 17 നവംബര്‍ 2017 (13:45 IST)
സംസ്ഥാനസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കകാരിലെ പിന്നാക്കകാരുടെ സംവരണത്തിനെതിരെയാണ് ബല്‍റാം വിമര്‍ശനവുമായി എത്തിയത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജാതി സംവരണ വിരുദ്ധരായ സംഘികൾ ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽപ്പോലും അവർക്ക് ഇന്നേവരെ നടപ്പാക്കാൻ ധൈര്യം വരാത്ത ഒന്നാണ് സാമ്പത്തിക സംവരണം. അതാണ് പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള ഒരു "ഇടതുപക്ഷ"സർക്കാർ ഇപ്പോൾ ഈ "പ്രബുദ്ധകേരള"ത്തിൽ കാര്യമായ ഒരെതിർപ്പുപോലുമുയരാതെ അനായാസമായി നടപ്പാക്കിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: