രേണുക വേണു|
Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (16:48 IST)
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇത്തവണ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കില്ല. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് വി.എസ്. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. വി.എസ്. പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനമാണ് ഇത്തവണത്തേതെന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വിഎസ്സിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.