തിരുവനന്തപുരം|
JOYS JOY|
Last Updated:
തിങ്കള്‍, 4 ജൂലൈ 2016 (10:36 IST)
കാബിനറ്റ് പദവിയോടെ വി എസ് അച്യുതാനന്ദന് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആകും. വി എസിനു വേണ്ടി നിയമം ഭേദഗതി ചെയ്യും. ഇരട്ടപ്പദവി പ്രശ്നം ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിയമം ഭേദഗതി ചെയ്യുന്നത്.
ഇതനുസരിച്ച്, 1951ലെ നിയമമാണ് ഇപ്പോള്‍ നിയമഭേദഗതി ചെയ്യുന്നത്. ഈ നിയമസഭ സമ്മേളനത്തില്‍ തന്നെ നിയമഭേദഗതി പാസാക്കും. നിയമഭേദഗതിക്കുള്ള ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തിലാണ് ഇത്.
വി എസിന് കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ നല്കാന്‍ നേരത്തേ തന്നെ തീരുമാനം ആയിരുന്നു.
ഇതിന് വി എസും അനുകൂലമായിരുന്നു. ഇരട്ടപ്പദവി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പോംവഴി തേടാനും സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചീഫ് സെക്രട്ടറി നിയമഭേദഗതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.