സോളാർ രണ്ടാംഘട്ട സമരത്തെക്കുറിച്ച് ആലോചിക്കുന്നു: വിഎസ്

   സരിത എസ് നായര്‍ , വിഎസ് അച്യുതാനന്ദൻ , ഗൗരിയമ്മ , സരിതയുടെ കത്ത് , സോളാര്‍
കൊച്ചി| jibin| Last Updated: വെള്ളി, 10 ഏപ്രില്‍ 2015 (12:17 IST)
സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ കത്തിലെ വിവരങ്ങള്‍ വീണ്ടും പുറത്ത് വന്ന സാഹചര്യത്തില്‍ സോളാർ രണ്ടാംഘട്ട സമരത്തെ കുറിച്ച് പാര്‍ട്ടി ആലോചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ച് ഇടതുമുന്നണി ഉടൻ തീരുമാനം കൈക്കൊള്ളും. എൽഡിഎഫിലേക്ക് വരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗികമായി പീഡിപ്പിച്ച മന്ത്രിമാരെയും എംഎൽഎമാരേയും കുറിച്ച് സരിത കത്തിൽ പറയുന്നുണ്ട്. പിസി വിഷ്‌ണുനാഥ്, ഹൈബീഡന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കത്തില്‍ ഇവരുടെ എല്ലാം പേരുണ്ടെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനം ഭരിക്കുന്നത് തല്ലിപ്പൊളി സര്‍ക്കാരും മുന്നണിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. അഴിമതിക്കേസില്‍ പ്രതിയായ മാണി ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും മാണിയുടെയും മകന്റെയും സ്വത്തുവിവരം അന്വേഷിക്കണം. ജിഎസ്ടി ഉന്നതാധികാര സമിതിയില്‍ നിന്ന് മാണിയെ ഒഴിവാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :