നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങള്‍; പിണറായി വിജയന്റെ നയസമീപനങ്ങള്‍ സ്വാഗതാര്‍ഹമെന്നും വി എസ്

നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങള്‍; പിണറായി വിജയന്റെ നയസമീപനങ്ങള്‍ സ്വാഗതാര്‍ഹമെന്നും വി എസ്

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 25 മെയ് 2016 (08:56 IST)
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍. ഫേസ്‌ബുക്ക് പോസ്റ്റിലാണ് വി എസ് പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാർക്കും അഭിവാദ്യങ്ങൾ . ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജനപങ്കാളിത്തത്തോടെ ഇവർക്ക് കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും പോസ്റ്റില്‍ വി എസ് വ്യക്തമാക്കുന്നു.

വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“അഭിവാദ്യങ്ങൾ "! മികച്ച തുടക്കം.
നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പുതിയ സർക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട് . ഇവ സ്വാഗതാർഹങ്ങളാണ് . മികച്ച തുടക്കമായി ഞാൻ ഇതിനെ കാണുന്നു .
നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാർക്കും എന്റെ അഭിവാദ്യങ്ങൾ . ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജന പങ്കാളിത്തത്തോടെ ഇവർക്ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു .
ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാർ രംഗത്ത് വന്നിട്ടുണ്ട് . ഒരു പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ കൂട്ടം .നമ്മൾ സദാ ജാഗരൂഗരായിരിക്കും.”


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :