തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 4 മെയ് 2017 (19:27 IST)
ഒടുവിൽ
ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദന്റെശമ്പളം സർക്കാർ തീരുമാനിച്ചു. വിഎസിനു ശമ്പളം അനുവദിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി
പിണറായി വിജയൻ ഒപ്പിട്ടു.
വിഎസിന് കാബിനറ്റ് പദവിക്ക് തുല്യമായ ശമ്പളം നൽകാനാണ് തീരുമാനം. ഇതോടെ വിഎസിനൊപ്പമുള്ള അംഗങ്ങൾക്കും ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാകും.
2016 ഓഗസ്റ്റ് പതിനെട്ടിനാണ് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി വിഎസ് ചുമതലയേറ്റത്. എന്നാല്‍, കഴിഞ്ഞ ഒമ്പത് മാസം കഴിയുമ്പോഴും വിഎസിനും അംഗങ്ങൾക്കും ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ചിരുന്നില്ല. ഇക്കാര്യം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത് വാര്‍ത്തയായപ്പോളാണ് സര്‍ക്കാര്‍ നടപടി.
റോജി എം ജോണിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചിരുന്നു.