കാസര്‍കോട് ജില്ലാ സമ്മേളനം: 'വിഎസ് ശത്രുവിനെ പോലെ പെരുമാറുന്നു'

കാസര്‍കോട് ജില്ലാ സമ്മേളനം , വിഎസ് അച്യുതാനന്ദന്‍ , സമ്മേളനം
കാസര്‍കോട്| jibin| Last Modified ശനി, 10 ജനുവരി 2015 (15:18 IST)
വിഎസ് അച്യുതാനന്ദന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ ശത്രുപക്ഷത്താണെന്ന തോന്നലുണ്ടാക്കുന്നുവെന്ന് സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം. കൂടാതെ കേന്ദ്രക്കമ്മിറ്റി അംഗം ഇപി ജയരാജനുമെതിരെയും പൊതു ചര്‍ച്ചയില്‍ ശക്തമായി വിമര്‍ശനം ഉയര്‍ന്നു.

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി സംസാരിക്കുന്ന വിഎസ് അച്യുതാനന്ദന്‍
ശത്രുപക്ഷത്തെന്ന പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും. നിര്‍ണ്ണായക സമയങ്ങളില്‍ വിഎസ് ഇങ്ങനെ പെരുമാറുന്നത് തിരിച്ചടിയാകുമെന്നും വിമര്‍ശനമുയര്‍ന്നു. നിലേശ്വരത്ത് നിന്നുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗമായ വി പ്രകാശനാണ് വിഎസിനെതിരെ രൂക്ഷമായ രീതിയില്‍ പ്രസ്താവന നടത്തിയത്.

ഒരു കമ്മ്യൂണിസ്റ്റുകാരന് യോജിച്ച നടപടിയായിരുന്നില്ല പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായി പാര്‍ട്ടിപത്രത്തില്‍ വിവാദ വ്യവസായിയുടെ പരസ്യം നല്‍കിയതിലൂടെ കേന്ദ്രക്കമ്മിറ്റി അംഗം ഇപി ജയരാജന്‍ നടത്തിയതെന്നും വമിര്‍ശനമുയര്‍ന്നു. ബേഡകമുള്‍പ്പെടെയുള്ള ഏരിയകളില്‍ വിഭാഗീയത അവസാനിപ്പിച്ചുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട പറയുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ ഇടപെടലുകളില്‍ പോരായ്മ സംഭവിച്ചുവെന്ന അഭിപ്രായമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :