പരിപാടിക്ക് ക്ഷണിച്ചിട്ടില്ല; സുധാകരന് മറുപടിയുമായി വി എസ്

Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (15:41 IST)
തനിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ
ജി സുധാകരൻ എംഎൽഎയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സ്കൂളിലെ പരിപാടിക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് വി എസ് വ്യക്തമാക്കി. പരിപാടിക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടോ എന്ന് ജി സുധാകരനോടുതന്നെ ചോദിക്കുവെന്നും വി എസ് പറഞ്ഞു.

നേരത്തെ വിഎസ് അച്യുതാനന്ദന്റെ തണലിൽ അല്ല താൻ പാർട്ടിയിലെത്തിയതെന്ന് ജി സുധാകരൻ എംഎൽഎ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തോറ്റാലും തനിക്ക് കുഴപ്പമില്ല. കൊതിയും നുണയും ഏഷണിയും പറയാൻ താൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സുധാകരൻ വിഎസിനെതിരെ പരസ്യവിമർശനം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :