തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 1 ജൂണ്‍ 2016 (11:08 IST)
മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് പുതിയ പദവി നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായില്ല. ഇതു സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
മുതിർന്ന അഭിഭാഷകൻ സിപിസുധാകര പ്രസാദിനെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സുധാകര പ്രസാദായിരുന്നു അഡ്വക്കേറ്റ് ജനറല്‍. ക്രിമിനൽ കേസുകളിൽ പ്രാഗൽഭ്യമുള്ളയാളാണ് സുധാകരപ്രസാദ്.
സർവീസ്, ഭരണഘടനാ നിയമങ്ങളിൽ വിദഗ്‌ധനായ സിപി സുധാകരപ്രസാദ് (65) വർക്കല ചാവർകോട് സ്വദേശിയാണ്. കൊല്ലത്ത് 1964ൽ പ്രാക്‌ടീസ് ആരംഭിച്ചു. പിന്നീടു ക്രിമിനൽ നിയമരംഗത്തും പ്രാക്‌ടീസ് നടത്തി. പി സുബ്രഹ്‌മണ്യൻ പോറ്റി ഹൈക്കോടതി ജഡ്‌ജിയാകും വരെ അദ്ദേഹത്തിന്റെ ജൂനിയറായി. 1965ൽ ആണു ഹൈക്കോടതിയിൽ പ്രവർത്തനം തുടങ്ങിയത്.