വി എസ് സര്‍ക്കാര്‍ പദവി ഏറ്റെടുക്കും; പാര്‍ട്ടിയില്‍ എന്തു പദവിയെന്ന കാര്യത്തില്‍ അടുത്ത പി ബിയില്‍ തീരുമാനം

വി എസ് സര്‍ക്കാര്‍ പദവി ഏറ്റെടുക്കും; പാര്‍ട്ടിയില്‍ എന്തു പദവിയെന്ന കാര്യത്തില്‍ അടുത്ത പി ബിയില്‍ തീരുമാനം

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 22 ജൂലൈ 2016 (08:51 IST)
സര്‍ക്കാര്‍ പദവിയായ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷസ്ഥാനം വി എസ് അച്യുതാനന്ദന്‍ ഏറ്റെടുക്കും. അതേസമയം, പാര്‍ട്ടിയിലെ വി എസിന്റെ സ്ഥാനം സംബന്ധിച്ച തീരുമാനം അടുത്ത പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആവശ്യം സി പി എം കേന്ദ്രനേതൃത്വത്തിനു മുന്നില്‍ വെച്ചിട്ടുണ്ട്.

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വി എസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് ഈ പദവിയില്‍ താല്പര്യമില്ലെന്നും പാര്‍ട്ടിയിലെ തന്റെ സ്ഥാനം തീരുമാനിക്കണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :