തിരുവനന്തപുരം|
Last Updated:
ശനി, 3 ഒക്‌ടോബര്‍ 2015 (15:10 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നടേശന്റേയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ജനം
അര്‍ഹിക്കുന്ന അവഞ്ജയോടെ തളളുമെന്ന് അദ്ദേഹം പറഞ്ഞു. അത് വെള്ളാപ്പളളിക്ക് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകുമെന്നും വിഎസ് പറഞ്ഞു.
നേരത്തെ വി എസ് അച്യുതാനന്ദനു വേണ്ടി താന്‍ ലക്ഷങ്ങള്‍ പിരിച്ചു നല്കിയിട്ടുണ്ടെന്ന ആരോപണവുമായി
വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. മാതൃഭൂമി ന്യൂസിന്റെ ‘ചോദ്യം ഉത്തരം’ പരിപാടിയിലാണ് വെള്ളാപ്പള്ളി ആരോപണവുമായി രംഗത്തെത്തിയത്.