ഉമ്മന്‍ചാണ്ടിക്ക് വി.എസ്.അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കേണ്ടത് എന്തിനാണ്?

രേണുക വേണു| Last Modified തിങ്കള്‍, 24 ജനുവരി 2022 (20:12 IST)

ഉമ്മന്‍ചാണ്ടിക്ക് വി.എസ്.അച്യുതാനന്ദന്‍ 10,10,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന കോടതി വിധിയാണ് രാഷ്ട്രീയ കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വി.എസ്. എന്തിനാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടത് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് വി.എസ്.അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരിക്കുന്നത്.

സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയിലാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ വിധി. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഉത്തരവിട്ടത്. 2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :