എകെജിയെ അപമാനിക്കുന്നവര്‍ അല്‍പ്പജ്ഞാനികളായ കൂപമണ്ഡൂകള്‍: വിഎസ്

തിരുവനന്തപുരം, ചൊവ്വ, 23 ജനുവരി 2018 (12:25 IST)

AKG , V. S. Achuthanandan , VT Balram , വിഎസ് അച്യുതാനന്ദന്‍ , വി ടി ബല്‍‌റാം , എകെജി

അല്‍പ്പജ്ഞാനികളും ഹൃസ്വദൃഷ്ടികളുമായ ആളുകളാണ് എകെജിയെ അപമാനിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അത്തരം ആളുകളെ കൂപമണ്ഡുകങ്ങള്‍ എന്നു മാത്രമേ വിളിക്കാന്‍ സധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിടി ബല്‍റാം എകെജിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു വിഎസിന്റെ വിമര്‍ശനം. 
 
തിരുവന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ‘അറിയുക എകെജിയെ’ എന്ന സെമിനാര്‍ ഉദ്ഘടാനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിമാത്രം ജീവിതം മാറ്റിവെച്ച പ്രമുഖ നേതാവായിരുന്നു എകെജി. അച്ചടക്കലംഘനങ്ങളുടേയും നിയമങ്ങളുടേയും വേലിക്കെട്ടുകള്‍ ചാടിക്കടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഇന്ദിരാഗാന്ധി പോലും ബഹുമാനത്തോടെ മാത്രമേ കണ്ടിരുന്നുള്ളു. 
 
ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടംതന്നെ നടത്തേണ്ട കാലഘട്ടമാണ് നിലവിലുള്ളത്. അത്തരം ഏകാധിപത്യപ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി എല്ലാ വിഭാഗമാള്‍ക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രകമ്മറ്റിയില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുണ്ടായ വിവാദവിഷയങ്ങളെക്കുറിച്ച് വിഎസ് പ്രത്യക്ഷമായി പരാമര്‍ശിക്കാതെ പറയുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭര്‍ത്താവിനേയും സഹോദരനേയും തോക്കിന്‍ മുനയില്‍ നിര്‍ത്തി യുവതി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷം യുവതിയെ ...

news

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; വിവാഹക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണ്ട

ഹാദിയ കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ...

news

പ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്; ശ്രീ‌ജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

അനുജന്റെ മരണത്തിനു പിന്നിലുളവർക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് ...

Widgets Magazine