വി എസിനായി 'നമിത' ഒരുങ്ങുന്നു!

പുതിയ സർക്കാർ അധികാരത്തിലേറിയതോടെ വെട്ടിലായത് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ഒഴിയുന്ന വി എസ് കന്റോൺമെന്റ് ഹൗസിന്റെ പടിയിറങ്ങുന്നു. ഇനിമുതൽ തമ്പുരാൻമുക്കിലെ നമി

തിരുവനന്തപുരം| aparna shaji| Last Updated: ശനി, 28 മെയ് 2016 (15:52 IST)
പുതിയ സർക്കാർ അധികാരത്തിലേറിയതോടെ വെട്ടിലായത് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ഒഴിയുന്ന വി എസ്
കന്റോൺമെന്റ് ഹൗസിന്റെ പടിയിറങ്ങുന്നു. ഇനിമുതൽ തമ്പുരാൻമുക്കിലെ എന്ന വാടക വീട്ടിലായിരിക്കും വി എസ് പ്രഭാതം കണ്ടുണരുക. ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വി എസ് കുടുംബസമേതം വാടക വീട്ടിലേക്ക് മാറുന്നത്.

സ്വന്തം സർക്കാർ ആണ് അധികാരത്തിൽ ഇരിക്കുന്നതെങ്കിലും വി എസിന് സ്ഥാനം നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ക്യാബിനെറ്റ് പദവി കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും കുറിപ്പ് വിവാദമായതോടെ ആ സ്ഥാനവും ത്രിശങ്കുവിലായിരിക്കുകയാണ്.

പുതിയ പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ് വിട്ട് നൽകേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആരംഭത്തിൽ തന്നെ വി എസ് വീട് അന്വേഷിച്ച് തുടങ്ങിയിരുന്നു. രാവിലത്തെ നടത്തം, വ്യായാമം ഇതുരണ്ടുമായിരുന്നു വീട് അന്വേഷിച്ചപ്പോൾ വി എസ് ശ്രദ്ധിച്ചിരുന്നത്. തമ്പുരാൻമുക്കിലെ വാടക വീട് വി എസ് മകൻ അരുൺ കുമാറിനൊപ്പമാണ് പോയി കണ്ടത്.

രണ്ടു ദിവസത്തിനകം പുതിയ വാടക വീട്ടിലേക്ക് മാറാനാണ് വി എസിന്റെ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ വാടക വീട്ടിലേക്ക് മാറുന്നതും മറ്റ് കാര്യങ്ങൾക്കുമുള്ള പണം സ്വന്തം കൈയിൽ നിന്നും എടുക്കേണ്ടി വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :