ബജറ്റ് അവതരിപ്പിക്കാനെത്തിയാല്‍ മാണിയുടെ സ്ഥിതി മോശമാകും: വി എസ്

തിരുവനന്തപുരം| Last Updated: ചൊവ്വ, 3 മാര്‍ച്ച് 2015 (13:08 IST)
ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍. ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ മാണിയുടെ സ്ഥിതി മോശമാകുമെന്നും. മാണിക്ക് ക്ളീന്‍ ചിറ്റ് നല്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്ത് അവകാശമെന്നും വി.എസ് ചോദിച്ചു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി എസ് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന നിലപാടിലാണ് കെ എം മാണി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :