അരുവിക്കര|
JJ|
Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (18:56 IST)
ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വിവാദങ്ങളും പരാതികളും തീരുന്നില്ല. വോട്ടിംഗ് മെഷീനിലെ തെരഞ്ഞെടുപ്പു ചിഹ്നമാണ് പുതിയ വിവാദം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം വോട്ടിംഗ് മെഷീനില്‍ ചെറുതാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സി പി എം നേതാവ് ആനാവൂര്‍ നാഗപ്പനാണ് ഇതു സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്‍കിയിരിക്കുന്നത്. ചുറ്റിക അരിവാള്‍ നക്ഷത്രം മതിയായ വലുപ്പത്തിലല്ലെന്ന് പരാതിയില്‍ പറയുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വലുപ്പത്തിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അതേസമയം,
ബി ജെ പി, യു ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വ്യക്തമായും മതിയായ വലുപ്പത്തിലുമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.