വോട്ടെടുപ്പ്: പോളിംഗിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (16:05 IST)
കോട്ടയം: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്തെ ചവിട്ടുവരിയിലും തിരുവല്ലയിലെ വള്ളംകുളത്തുമാണ് ഓരോ വോട്ടര്‍മാര്‍ വീതം കുഴഞ്ഞു വീണു മരിച്ചത്. കോട്ടയത്തെ ചവിട്ടുവരി നട്ടാശേരി സ്വദേശി അന്നമ്മ ദേവസ്യ എന്ന 74 കാരിയാണ് മരിച്ചത്.

ചവിട്ടുവരിയിലെ സെന്റ് മഴ്‌സില്‍നാസ് ഗേള്‍സ് ഹൈസ്‌കൂളിലുള്ള ഇരുപത്തഞ്ചാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഇവര്‍ പുറകോട്ട് വീഴുകയും തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മരിക്കുകയും ചെയ്തു.

വള്ളംകുളം തെങ്ങുംതറ വീട്ടില്‍ ഗോപിനാഥ കുറുപ്പ് (65) ആണ് വോട്ടെടുപ്പിനിടെ ക്യൂ നിന്നപ്പോള്‍ കുഴഞ്ഞുവീണ മറ്റൊരു വോട്ടര്‍.കുഴഞ്ഞു വീണു ഏറെ താമസിയാതെ ഇദ്ദേഹം മരിക്കുകയായിരുന്നു.
വള്ളംകുളം സര്‍ക്കാര്‍ യു.പി.സ്‌കൂള്‍ എണ്പത്തിമൂന്നാം നമ്പര്‍ ബൂത്തിലായിരുന്നു ഇദ്ദേഹം ക്യൂ നിന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :