കേരളത്തിൽ നടക്കുന്നത് വോട്ട് രാഷ്‌ട്രീയം?- ജനങ്ങൾ തമ്മിൽ പൊരുതുന്നത് ആർക്കുവേണ്ടി?

കെ എസ് ഭാവന| Last Modified വ്യാഴം, 3 ജനുവരി 2019 (14:25 IST)
ശബരിമലയിൽ കഴിഞ്ഞ ദിവസം സ്‌ത്രീകൾ കയറിയതിൽ പ്രതിഷേധിച്ച് കേരളത്തിൽ നടക്കുന്ന ഹർത്താൽ അക്രമാസക്തം. വിവിധയിടങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തകർ തമ്മിൽ പോരാട്ടം തുടരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കിക്കൊണ്ട് സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ അരങ്ങേറുന്നത്.

കേരളം ഭരിക്കുന്ന സർക്കാരിന് സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ട ചുമതല ഉണ്ട് എന്നതുകൊണ്ടുതന്നെ ആ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. എന്നാൽ, ശബരില കുരുതിക്കളമാക്കാൻ ശ്രമിക്കുകയാണ് ഈ സർക്കാർ എന്നാണ് ബിജെപിയുടെ പക്ഷം.

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും വന്ന യുവതികൾക്ക് പൊലീസ് സുരക്ഷയൊരുക്കിക്കൊണ്ട് ദർശനത്തിന് സൗകര്യമൊരുക്കി. അയ്യപ്പ ദർശനത്തിനായി സ്‌ത്രീകൾ വന്നാൽ സുരക്ഷ ഒരുക്കുമെന്ന് ഇതിന് മുമ്പും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ അവർ പ്രവർത്തിക്കുകയും ചെയ്‌തു.

എന്നാൽ, ശബരിമലയിൽ യുവതീ പ്രവേശം സാധ്യമാക്കണമെന്ന് ബിജെപിക്കാർ ആദ്യം പറഞ്ഞിരുന്നെങ്കിലും വോട്ട് രാഷ്‌ട്രീയത്തിന് വേണ്ടി വിശ്വാസികളെന്ന പേരിൽ പാർട്ടി പ്രവർത്തകരെ കൂട്ടുപിടിച്ച് ശബരിമലയിൽ രാഷ്‌ട്രീയം കളിക്കുകയാണുണ്ടായത്.

ഇന്നത്തെ ഹർത്താലും ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പ്രളയത്തിൽ രാഷ്‌ട്രീയവും ജാതിയും മതവും ഒന്നും ഇല്ലാതെ ഒറ്റക്കെട്ടായി നിന്ന കേരളക്കരയിലേക്കാണ് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഇവർ അക്രമ രാഷ്‌ട്രീയം അഴിച്ചുവിട്ടത്. പ്രളയക്കെടുതു മറന്ന് ഇപ്പോൾ പാർട്ടി കളിച്ച് വോട്ട് നേടാൻ ഇറങ്ങിയിരിക്കുകയാണ് ഈ രാഷ്‌ട്രീയ പാർട്ടി.

ഹർത്താലിൽ മനുഷ്യർ പരസ്പരം തമ്മിൽ പൊരുതുന്നത് ശരിക്കും ആർക്ക് വേണ്ടിയാണ്. അണിയറയിൽ വോട്ട് രാഷ്‌ട്രീയത്തിനായി ചുക്കാൻ പിടിക്കുന്നവർക്ക് വേണ്ടിയോ? ഓരോ മനുഷ്യരും ഇത് മനസ്സിലാക്കിയാൽ തന്നെ ഇവരെ ആർക്കും രാഷ്‌ട്രീയ മുതലെടുപ്പിന് കരുക്കളാക്കാൻ കഴിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് ...

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'
അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ കമ്പനിയായ ടിക്ടോക് നേരിടുന്ന പ്രതിസന്ധി ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
അന്ധവിശ്വാസത്തിന്റെ പേരില്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവം ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് പാസാകണമെങ്കിൽ പഞ്ചാബി ഭാഷ നിർബന്ധം!
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സിബിഎസ്ഇയുടെ കരട് പരീക്ഷ ചട്ടം കഴിഞ്ഞ ദിവസം പുറത്ത് ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
2025 ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും ...