ബാബു മന്ത്രിയാവുന്നതിൽ തെറ്റില്ല; സിപിഎമ്മിന് അസഹിഷ്‌ണുത, യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ശരിയായില്ല- സുധീരന്‍

   വിഎം സുധീരൻ , ഹൈക്കോടതി , കെപിസിസിസി , യൂത്ത് കോൺഗ്രസ് , സരിത
കൊച്ചി| jibin| Last Modified ഞായര്‍, 31 ജനുവരി 2016 (11:30 IST)
വിജിലൻസ് കോടതിയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ കെ ബാബു വീണ്ടും മന്ത്രിയാവുന്നതിൽ തെറ്റില്ലെന്ന് കെപിസിസിസി പ്രസി‌ഡന്റ് വിഎം സുധീരൻ. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് തൃശൂർ വിജിലൻസ് കോടതി വിധി പറഞ്ഞതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ സിപിഎമ്മിന് അസഹിഷ്‌ണുതയാണെന്നും സുധീരൻ പറ‌ഞ്ഞു.

മുൻ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ ടിപി ശ്രീനിവാസനെ ആക്രമിച്ച സംഭവം ന്യായീകരിച്ച പിണറായി സിപിഎമ്മിന്റെ യഥാർഥ മുഖം വ്യക്തമാക്കി. സിപിഎമ്മും മദ്യലോബിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അതിനാലാണ് ജനം അംഗീകരിച്ച മദ്യനയം മാറ്റുമെന്ന് സിപിഎം പറയുന്നത്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് സിപിഎമ്മിന്റെ ഈ നിലപാടിലൂടെ വ്യക്തമാകുന്നതെന്നും സുധീരന്‍ പറഞ്ഞു.

സരിതയുടെ ആരോപണങ്ങൾ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ്. സരിതയ്‌ക്ക് 10 കോടി രൂപയും വീടും നൽകാമെന്ന് സിപിഎം നേതാക്കൾ ഓഫർ ചെയ്തിരുന്നു. ഈ വെളിപ്പെടുത്തൽ സിപിഎം നേതാക്കളാരും തന്നെ ഇതുവരെ നിഷേധിച്ചിട്ടില്ല. തൃശ്യൂർ വിജിലൻസ് ജഡ്ജി എസ്എസ് വാസനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശരിയായില്ല. മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് കെഎം മാണി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :