ലാവ്‌ലിന്‍ കേസില്‍ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമെന്ന് സുധീരന്‍‍; സുധീരന്റെ ഉപദേശത്തിനു നന്ദിയെന്ന് പിണറായി വിജയന്‍

കാസര്‍കോഡ്| JOYS JOY| Last Modified ശനി, 16 ജനുവരി 2016 (12:33 IST)
ലാവ്‌ലിന്‍ കേസില്‍ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണ് പിണറായി വിജയന് കൈവന്നിരിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു സുധീരന്റെ ഈ മറുപടി.

ലാവ്‌ലിന്‍ കേസില്‍ സി പി എം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ മികച്ച അവസരമാണ് പിണറായി വിജയന് കൈവന്നിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം, സുധീരന്റെ ഉപദേശത്തിന് നന്ദിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. നവകേരളമാര്‍ച്ചിനിടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ സുധീരന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്.

ഇതിനിടെ, ലാവ്‌ലിന്‍ കേസിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചില്ല. ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഹര്‍ജി നല്കിയത് രാഷ്‌ട്രീയപ്രേരിതമാണോയെന്ന ചോദ്യത്തിന് മൌനം കൊണ്ടായിരുന്നു വി എസിന്റെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :