സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സുധീരന്‍

ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (14:57 IST)
ബൂത്തുതലം മുതല്‍ കേരളത്തില്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി. അതേസമയം സമവായമല്ല, തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ വ്യക്തമാക്കി.

സംഘടനാ തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടപ്പാക്കുന്നതിന് ഡിസംബര്‍ ഒന്നു മുതല്‍ അംഗത്വ വിതരണം ആരംഭിക്കും. അതേസമയം തെരഞ്ഞെടുപ്പില്‍ സമവായ സാധ്യത തള്ളിക്കളയാനാവില്ല. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് സമവായമാണെങ്കില്‍ അത് നടപ്പാക്കുമെന്നും കെപിസിസി അധ്യക്ഷന്മാരുടെ യോഗത്തിനു ശേഷം സുധീരന്‍ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :