പിണറായി വിജയന്റെ പ്രസംഗം കുമ്പസാരം: സുധീരന്‍

 വിഎം സുധീരന്‍ , സിപിഎം , സിബിഐ , വിഎം സുധീരന്‍
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 11 ജനുവരി 2016 (14:49 IST)
സിപിഎം പഠനകോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. ആയുധങ്ങള്‍ താഴവെച്ച ശേഷം വേണം സിപിഎം പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍. പാര്‍ട്ടി പഠന കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസംഗം കുമ്പസാരമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐയുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ആണോ ആര്‍എസ്എസുമായി സിപിഎം സഹകരിക്കാന്‍ തയാറാകുന്നതെന്നും സുധീരന്‍ ചോദിച്ചു. കേരള രക്ഷായാത്ര കോഴിക്കോട്ടെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :