വിഴിഞ്ഞം പദ്ധതിക്ക് ഇന്ന് തറക്കല്ലിടും

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 5 ഡിസം‌ബര്‍ 2015 (11:49 IST)
സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയായ
വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും ഇന്ന് വൈകുന്നേരം 04.30 ന് വിഴിഞ്ഞം മുക്കോലയില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറമുഖ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഫിഷറീസ്-തുറമുഖ മന്ത്രി കെ ബാബു അധ്യക്ഷനായിരിക്കും. സ്പീക്കര്‍ എന്‍ ശക്തന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് പദ്ധതി സംബന്ധിയായ സര്‍ക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കും.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി ഇ ഒയുമായ സന്തോഷ് കുമാര്‍ മൊഹാപാത്ര വിഴിഞ്ഞം തുറമുഖ പദ്ധതി വിശദീകരിക്കും. മന്ത്രിമാരായ വി കെ ഇബ്രാഹിംകുഞ്ഞ്, പി ജെ ജോസഫ്, രമേശ് ചെന്നിത്തല, കെ പി മോഹനന്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍, മേയര്‍ വി കെ പ്രശാന്ത്, ഡോ. ശശിതരൂര്‍ എം പി, ഡോ. ടി എന്‍ സീമ എം പി, ജമീല പ്രകാശം എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു എന്നിവര്‍ പ്രസംഗിക്കും.

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സ്വാഗതവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ എ എസ് സുരേഷ് ബാബു നന്ദിയും പറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :