Kerala Budget 2024: വിഴിഞ്ഞം കേരളവികസനത്തിന്റെ കവാടം, പ്രതീക്ഷകള്‍ പങ്കുവെച്ച് ബജറ്റിന് തുടക്കം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (10:09 IST)
കേരള വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിനിടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 1970ല്‍ ചൈനയില്‍ സ്വീകരിച്ച വികസന മാതൃക കേരളത്തിനും സ്വീകരിക്കാവുന്നതാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക വികസന മേഖല കൊണ്ടുവരും. പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തിയാകും ഇത്. അതേസമയം വിഴിഞ്ഞം പദ്ധതിയുടെ കേരള വികസനത്തിന്റെ കവാടമായാണ് ബജറ്റില്‍ വിശേഷിപ്പിച്ചത്.

ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം. അതിനാല്‍ തന്നെ വിഴിഞ്ഞം അനുബന്ധിതമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. കേന്ദ്രം സംസ്ഥാനത്തിനോട് ശത്രുതാ മനോഭാവമാണ് തുടരുന്നത്. സമ്പദ് ഘടനയുടെ ബലഹീനതകളില്‍ ആശങ്ക തുടരുന്നു. പക്ഷേ പ്രതീക്ഷ നല്‍കുന്ന നേട്ടങ്ങള്‍ സംസ്ഥാനത്തിനുണ്ട്. അടുത്ത 3 വര്‍ഷത്തിനകം സംസ്ഥാനത്ത് 3 ലക്ഷം കോടിയുടെ വികസനം നടപ്പിലാക്കും.

പുതുതലമുറ നിക്ഷേപ മാതൃകകള്‍ സ്വീകരിക്കും. സിയാല്‍ മോഡലില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരും. കേരളത്തിനെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികള്‍ വേഗത്തിലാക്കും. വിഴിഞ്ഞം പോര്‍ട്ട് മെയ്യില്‍ തുറക്കും. വലിയ പ്രതീക്ഷകളാണ് പദ്ധതിയെ പറ്റി ഉള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :