സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 മെയ് 2022 (17:56 IST)
വിസ്മയ കേസില്‍ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ടതെന്നും കേരളത്തില്‍ തുല്യതയെ കുറച്ചുള്ള ബോധവത്കരണമാണ് പ്രധാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്ത്രീകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടാല്‍ അത് സമൂഹത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത നേതാവിന്റെ ഇടപെടല്‍ ഓര്‍മിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം. അവാര്‍ഡ് സ്വീകരിക്കാന്‍ വന്ന പെണ്‍കുട്ടി കഴിവ് തെളിയിച്ചതാണോ കുറ്റമെന്ന് ഗവര്‍ണര്‍ ചോദിച്ചു.
അതേസമയം വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് കോടതി നാളെയാണ് ശിക്ഷ വിധിക്കുന്നത്.
കിരണിനെതിരെ ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകളെല്ലാം നില നില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞു.