എ കെ ജെ അയ്യർ|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (17:44 IST)
പത്തനംതിട്ട: വിസ തട്ടിപ്പ് കേസിലെ പ്രതിയെ 21 വർഷത്തിനു ശേഷം പോലീസ് പിടികൂടി. വെട്ടിപ്രം മഞ്ജു ഭവനത്തിൽ ഫസലുദ്ദീൻ എന്ന 74 കാരനാണ് പിടിയിലായത്.
30 ഓളം വിസ തട്ടിപ്പു കേസുകളിൽ 2003-ൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാനായിരുന്ന ഫസലുദ്ദീനെ പിന്നീട് സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇയാൾ ഒളിവിൽ പോയതോടെ വിസയ്ക്ക് പണം നൽകി കബളിപ്പിക്കപ്പെട്ടവർ ഒരുമിച്ചു വീട്ടിലെത്തിയതോടെ ഫസലുദ്ദീൻ്റെ ഭാര്യ ജീവനൊടുക്കുകയും ചെയ്തിരുന്നു. പോലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും എങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അടുത്ത കാലത്ത് പഴയ നിരവധി കേസുകൾ പുനരന്വേഷണത്തിനു
പരിഗണിച്ചപോൾ ഇയാളുടെ ബന്ധുക്കൾക്ക് മലപ്പുറത്തു നിന്നു സ്ഥിരമായി നിരവധി ഫോൺ കോളുകൾ വരുന്നതായി സൈബർ പോലീസ് കണ്ടെത്തി. എങ്കിലും പിന്നീട് ഫസലുദ്ദീൻ്റെ നമ്പരിൽ നിന്നാണെന്നും കണ്ടെത്തി. മലപ്പുറത്തെത്തിയ പോലീസ് സ്വകാര്യ സ്കൂൾ ഡയറക്ടറായി ജോലി ചെയ്യുന്ന ഇയാളെ കൈയോടെ പൊക്കുകയും ചെയ്തു.