സുഹൃത്തുക്കളുടെ റാഗിങ് അതിരു കടന്നു, ഭക്ഷണം വലിച്ചെറിഞ്ഞ് വരൻ - വീഡിയോ

Last Updated: വ്യാഴം, 10 ജനുവരി 2019 (16:26 IST)
വിവാഹത്തിനു ശവപ്പെട്ടിയിൽ കിടത്തി വരനെ കൊണ്ടുവരുന്ന കൂട്ടുകാരുണ്ട്. വധുവിനും വരനും പണികൾ കൊടുക്കുന്നവരും ഉണ്ട്. ഇത്തരം പ്രവൃത്തികൾ തുടരുകയാണ്. എന്നാൽ ഇതെല്ലാം ഒരു തമാശ ആയി കണ്ടാൽ മതിയെന്നു വാദിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

സുഹൃത്തുക്കളുടെ റാഗിങ് താങ്ങാനാവാതെ ഭക്ഷണം വലിച്ചെറിയുന്ന വരന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. വരനും വധുവിനും മുമ്പിൽ വലിയൊരു വാഴയിലയിലാണു ഭക്ഷണം വിളമ്പിയത്. ഇതിനിടയിൽ സുഹൃത്തുക്കൾ നിർദേശങ്ങൾ നൽകുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്.

വരൻ ഇതെല്ലാം ചിരിച്ചു കൊണ്ടാണു നോക്കിയിരിക്കുന്നത്. ഇതിനുശേഷം ചോറ് വിളമ്പുകയും വധു അതെല്ലാം തന്റെ വശത്തേക്കു മാറ്റിയിടുകയും ചെയ്യുന്നു. സുഹൃത്തുക്കൾ ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നതോടെ വരൻ ദേഷ്യം കൊണ്ടു മേശയടക്കം മറച്ചിട്ടു പോകുന്നതാണു ദൃശ്യങ്ങളിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :