'ചരിത്ര വിജയം സ്വന്തമാക്കിയ, ഞങ്ങൾക്ക് ഞങ്ങളുടെ തന്നെ അഭിനന്ദനങ്ങൾ'- വൈറൽ പോസ്റ്റ്

Last Modified വെള്ളി, 10 മെയ് 2019 (15:20 IST)
എസ് എസ് എൽസി, പ്ലസ്ടു ഫല പ്രഖ്യാപനം വന്നത് മുതൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഫേസ്ബുക്ക് നിറയെ.അതിനിടയില്‍ വൈറലാവുകയാണ് മൂന്നു വിദ്യാര്‍ത്ഥികളുടെ ഫ്‌ളക്‌സിനെ കുറിച്ചുള്ള വാര്‍ത്തകള്‍. ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ഫ്‌ളക്‌സാണ് തരംഗമാകുന്നത്.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ചിത്രം ഫ്‌ളക്‌സ് ആക്കിയത്. ‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു’ എന്നെഴുതിയ ഫ്‌ളക്‌സില്‍, സ്വയം അഭിനന്ദിച്ചു കൊണ്ടുള്ള വരിയുമുണ്ട് – ചരിത്രവിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

എന്തായാലും ഫ്‌ളക്‌സ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇവരാണ് ഭാവി വാഗ്ദാനങ്ങള്‍ എന്ന് പേരില്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കമന്റും വരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :