വി.ഐ.പി. ദർശന പണപ്പിരിവ് തട്ടിപ്പ്: യുവാവ് പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 14 ജനുവരി 2024 (14:20 IST)
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വി.ഐ.പി ദർശന സൗകര്യം ഒരുക്കാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തിലെ മുൻ താത്കാലിക ജീവനക്കാരനായ മണക്കാട് കടിയട്ടണം ലെയിൻ സീത നിവാസിൽ ശരവണൻ എന്ന 33 കാരനാണ് പിടിയിലായത്.

വി.ഐ. പി. ദർശനം സൗകര്യപ്പെടുത്താം എന്നു വിശ്വസിപ്പിച്ചു ഭക്തരിൽ നിന്നു 11500 രൂപ തട്ടിയതായാണ് ഫോർട്ടു പോലീസ് അറിയിച്ചത്.
20 ഓളം പേരിൽ നിന്ന് ഇയാൾ ഇത്തരത്തിൽ പണം തട്ടിയതായാണ് പരാതി.

മുമ്പ് ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നപ്പോഴും ഇയാൾ സമാന രീതിയിൽ പണം തട്ടിയെന്ന പരാതിയെ തുടർന്ന് ഇയാളെ താത്കാലിക ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നുതായി പോലീസ് വെളിപ്പടുത്തി.

കുറച്ചു നാളായി ഇയാൾ മലേഷ്യയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിലെത്തിയത്. നാട്ടിലെത്തിയതും വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :