സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (08:48 IST)
കൊവിഡ് മാനദണ്ഡം ലംഘിച്ച് സമരം നടത്തിയതിന് കോണ്‍ഗ്രസിന് 1.10 ലക്ഷം രൂപ പിഴ. പാലക്കാട് പുതുശേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് പിഴ വിധിച്ചത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വാക്‌സിനേഷനിലെ അപാകത, സ്വര്‍ണക്കടത്ത്, ടോള്‍, ലക്ഷദ്വീപ്, മരംമുറി തുടങ്ങിയ വിഷയത്തിലാണ് സമരം നടന്നത്.
അതേസമയം പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അദാലത്തില്‍ പിഴയൊടുക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ സമരം നടത്തിയവരെ നിശബ്ദമാക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.