മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് കേസ്; പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബാബു

മുൻ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് കേസ്

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 21 ജൂലൈ 2016 (11:00 IST)
മുൻ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് കേസ്. കേസിനെക്കുറിച്ച് കൂടുതൽ പഠിച്ചതിനുശേഷം പ്രതികരിക്കാമെന്ന് ബാബു വ്യക്തമാക്കി. ഹോട്ടലുടമകൾ ൻൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണ് കേസെടുക്കാൻ ശുപാർശ നൽകിയത്.

അസോസിയേഷൻ പ്രസിഡന്റും വ്യവസായിയുമായ വി എം രാധാകൃഷ്ണനും മറ്റും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബാർഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു.

കെ ബാബു മന്ത്രിയായിരുന്നപ്പോൾ ചെയ്തിട്ടുള്ള മുഴുവൻ നടപടികളും പരിശോധിക്കണമെന്ന രാധാകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് സെൻട്രൽ റേഞ്ച് എസ് പിയാണ് ശുപാർശ നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :