അഭിറാം മനോഹർ|
Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (16:34 IST)
ലൈംഗിക പീഡനക്കേസിൽ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ തെളിവ് ലഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. അദ്ദേഹം എങ്ങിനെയാണ് നടിയെ ചൂഷണം ചെയ്തത് എന്ന് പ്രഥമദൃഷ്ട്യാ പോലീസിന് മനസ്സിലായതായി അദ്ദേഹം പറഞ്ഞു.
പീഡനം നടന്നുവെന്ന ആരോപിക്കപ്പെടുന്ന വിവിധയിടങ്ങളിലാണ് പോലീസ് തെളിവ് ശേഖരണം നടത്തിയത്.കൊച്ചി കടവന്ത്രയിലെ ആഡംബര ഹോട്ടല്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം ഇവിടെ നിന്ന് ശേഖരിച്ചിട്ടുണ്ട്. പ്രതി വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ പിടികൂടാനായി പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വിദേശത്തുനിന്ന് തിരിച്ചുവരുന്നില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.