താര പോരാട്ടം: വിജയക്കൊടി പാറിച്ച ഗണേഷിനും മുകേഷിനും ആശംസ അറിയിച്ച് വിജയ് ബാബു, പരാജയ രുചി അറിഞ്ഞ് ജഗദീഷും ഭീമൻ രഘുവും

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഇടത് മുന്നണി സ്ഥാനാർത്ഥികളും നടൻമാരുമായ കെ ബി ഗണേഷ് കുമാറിനേയും മുകേഷിനേയും അഭിനന്ദിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. പത്തനാപുരത്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയായിട്ടായിരുന്നു ഗണേഷ് മത്സരിച്ചത്. താര പോരാട്ടം നടന്

aparna shaji| Last Modified വ്യാഴം, 19 മെയ് 2016 (16:54 IST)
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഇടത് മുന്നണി സ്ഥാനാർത്ഥികളും നടൻമാരുമായ കെ ബി ഗണേഷ് കുമാറിനേയും മുകേഷിനേയും അഭിനന്ദിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. പത്തനാപുരത്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയായിട്ടായിരുന്നു ഗണേഷ് മത്സരിച്ചത്. താര പോരാട്ടം നടന്ന മണ്ഡലമായിരുന്നു പത്തനാപുരം.

നടന്മാരായ ജഗദീഷും ഭീമൻ രഘുവുമായിരുന്നു പത്തനാപുരത്ത് ഗണേഷിന്റെ എതിർ സ്ഥാനാർത്ഥികൾ. 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗണേഷ് വിജയിച്ചത്. കഴിഞ്ഞ മൂന്നു തവണയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട കെ ബി ഗണേഷ് കുമാര്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കൊല്ലത്ത ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് 9000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയും ബി ജെ പി സ്ഥാനര്‍ത്ഥി പ്രൊഫ കെ ശശികുമാറുമായിരുന്നു മുകേഷിന്റെ എതിർസ്ഥാനത്ത് ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :